സത്യ യേശു സഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്തുമതം | |
ചരിത്രം · ആദിമ സഭ | |
സൂനഹദോസുകള്‍ · വിഭാഗീയത | |
നവീകരണകാലം | |
ദൈവശാസ്ത്രം | |
---|---|
ത്രിത്വം · നിത്യരക്ഷ | |
ദൈവവരപ്രസാദം · ആരാധനാക്രമം | |
ബൈബിള്‍ | |
പഴയ നിയമം · പുതിയനിയമം | |
വെളിപാടു പുസ്തകം · ഗിരിപ്രഭാഷണം | |
പത്തു കല്‍പ്പനകള്‍ | |
ക്രിസ്തീയ സഭകള്‍ | |
കത്തോലിക്കാ സഭ | |
ഓര്‍ത്തഡോക്‍സ് സഭകള്‍ | |
പെന്റകോസ്റ്റ് സഭകള്‍ | |
പാശ്ചാത്യ ക്രിസ്തുമതം · കിഴക്കന്‍ ക്രിസ്തുമതം | |
സഭൈക്യം |
സത്യ യേശു സഭ (True Jesus Church)- ചൈന കേന്ദ്രമാക്കി 1917-ല്‍ രൂപംകൊണ്ട സ്വതന്ത്ര ക്രൈസ്തവ സഭയാണ്. പെന്തക്കോസ്ത് സ്വഭാവത്തിലുള്ള ഈ സഭ തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. ലോകമെമ്പാടും പത്തര ലക്ഷത്തോളം വിശ്വാസികള്‍ ഉണ്ടെന്നാണ് സഭാധികൃതരുടെ അവകാശ വാദം. ഏഷ്യന്‍ രാജ്യങ്ങളിലാണ് പ്രധാന പ്രവര്‍ത്തനം. ബെയ്ജിങ്ങിലാണ് ഈ സഭ പിറവിയെടുത്തത്. യംഗ് ജി ലിന്‍ ആണ് സഭയുടെ രാജ്യാന്തര സമിതിയുടെ അധ്യക്ഷന്‍.
[എഡിറ്റ്] The Ten main Doctrines and Beliefs
- പരിശുദ്ധാത്മാവ്: നാവിനാല്‍ സാക്ഷ്യപ്പെടുത്തപ്പെട്ട് പരിശുദ്ധാത്മാവിനെ കൈക്കൊള്ളുന്നത് നമ്മെ സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളാക്കുമെന്നുള്ളത് ഉറപ്പാണ്.
- മാമോദീസ (ജ്ഞാനസ്നാനം): ജ്ഞാനസ്നാനം പാപങ്ങളെപോക്കുകയും, പുനരുത്ഥാനം നല്‍കുകയും ചെയ്യും. ജ്ഞാനസ്നാനം നടക്കുന്നത് പകൃത്യാലുള്ള നദീജലത്തിലൊ, സമുദ്രത്തിലോ, മറ്റേതു പ്രകൃതിജന്യ ജലപ്രവാഹത്തിലുമാവാം.
- പാദങ്ങള്‍ കഴുകല്‍: പാദങ്ങള്‍ കഴുകിയുള്ള ആരാധന ഏതൊരുവനേയും യേശുക്രിസ്തുവിങ്കലെത്തിക്കും. മാത്രമല്ല ഒരു വ്യക്തിയിലുണ്ടാവേണ്ട സ്നേഹത്തിന്റെയും, പരിശുദ്ധിയുടെയും, മനുഷ്യത്വത്തിന്റെയും, ദയാവായ്പിന്റെയും സേവനത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍കൂടിയാണത്.
- പരിശുദ്ധ കുര്‍ബ്ബാന (വിശുദ്ധ കുര്‍ബ്ബാന): വിശുദ്ധകുര്‍ബാന യേശുക്രിസ്തുവിന്റെ കുരുശുമരണത്തിന്റെ ഓര്‍മ്മയിലുള്ള ആരാധനയാണ്. ക്രിസ്തുവിന്റെ ശരീരം ഭക്ഷിച്ചും, രക്തം പാനം ചെയ്തും അവനോടുകൂടിയിരിപ്പാനും അതുവഴി അന്ത്യദിനത്തില്‍ നമ്മെ ഉയിര്‍പ്പിക്കാനും, നിത്യജീവന്‍ ലഭിപ്പാനും പ്രാപ്തരാക്കും.
- സാബത്ത് ദിനം: “സാബത്ത് നാള്‍ (സാബത്ത് ദിനം) ആഴ്ച്ചയിലെ ഏഴാമത്തെ നാള്‍, ശനിയാഴ്ച ഒരു വിശുദ്ധ ദിനമാണ്, ദൈവത്തിനാല്‍ അനുഗ്രഹിക്കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ ദിവസം. ദൈവത്തിന്റെ സൃഷ്ടിയുടെയും ത്യാഗത്തിന്റെയും ഓര്‍മ്മക്കായും ജീവിതത്തില്‍ നിത്യശാന്തി ലഭിക്കൗം എന്ന വിശ്വാസം കൊണ്ടുമാണ് ദൈവത്തിന്റെ കൃപയാല്‍ ആ ദിവസം ആചരിക്കുന്നത്,“.
- യേശു ക്രിസ്തു
- പരിശുദ്ധ ബൈബിള്‍
- മോക്ഷം
- പള്ളി
- അന്തിമ വിധി